കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം
NewsKerala

കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരുവനന്തപുരം: ശമ്പളമില്ലാതെ വലയുന്ന കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. കെഎസ്ആര്‍ടിസിയില്‍ 12 സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനൊരുങ്ങുന്നതിനെതിരെയാണ് ടിഡിഎഫിന്റെ അനിശ്ചിതകാല പണിമുടക്ക്. എട്ട് മണിക്കൂര്‍ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാല് മണിക്കൂര്‍ വിശ്രമവുമാണ് സിംഗിള്‍ ഡ്യൂട്ടിയിലുള്ളത്.

ഇതിനെതിരെയാണ് ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതലാണ് ടിഡിഎഫ് പണിമുടക്കുക. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ സിഐടിയു, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ പണിമുടക്കിനില്ലെന്ന തീരുമാനത്തിലാണ്.

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ നിയമം നിലനില്‍ക്കുന്ന രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് ടിഡിഎഫ് നേതാക്കള്‍ പറയുന്നത്. 28 ശതമാനം തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫിന് പിന്നില്‍ അണിനിരന്നിട്ടുള്ളത്.

Related Articles

Post Your Comments

Back to top button