നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം: മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍
NewsNationalCrime

നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം: മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍

ജയ്പൂര്‍: ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലെ സല്‍മാന്‍ ക്രിസ്റ്റി എന്ന പുരോഹിതനാണ് അറസ്റ്റിലായത്. നുപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്ക് തന്റെ വീട് സമ്മാനമായി നല്‍കുമെന്ന ഇയാളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രവാചകനെ നിന്ദിച്ച നുപുര്‍ ശര്‍മയെ വെടിവച്ച് കൊല്ലുമെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം.

നബി വിരുദ്ധ പ്രസ്താവനയില്‍ എല്ലാ മുസ്ലീം രാജ്യങ്ങളോടും നുപുര്‍ ശര്‍മ മറുപടി പറയണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. രാജസ്ഥാനിലെ പ്രശസ്ത സൂഫി ആലയത്തിനു മുന്നില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. പ്രസ്താവനയുമായി ദര്‍ഗയ്ക്ക് ബന്ധമില്ലെന്നും, വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അജ്മീര്‍ ദര്‍ഗ അധികൃതര്‍ അറിയിച്ചു. നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ നേരത്തെ രാജസ്ഥാനില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പോലീസ് കനത്ത ജാഗ്രതയിലാണ്.

Related Articles

Post Your Comments

Back to top button