കാമറൂണ്‍ കളിച്ചു, സ്വിറ്റ്‌സര്‍ലന്‍ഡ് ജയിച്ചു
Sports

കാമറൂണ്‍ കളിച്ചു, സ്വിറ്റ്‌സര്‍ലന്‍ഡ് ജയിച്ചു

ദോഹ: കളി പുരോഗമിക്കുന്തോറും കടിഞ്ഞാണ്‍ കൈവശപ്പെടുത്തിയ കാമറൂണിന് ഗോളടിക്കാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ ആദ്യം തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഗോളിന് മുന്നിലെത്തി. 48ാം എംബോളയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി ഗോള്‍ നേടിയത്. കാമറൂണാണ് ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചത്. മൈതാനം നിറഞ്ഞ് കളിച്ച അവര്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

പത്താം മിനിറ്റില്‍ ഗോളെന്ന് ഉറച്ച കാമറൂണിന്റെ നീക്കത്തെ സ്വിസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റി. റീബൗണ്ടില്‍ കാമറൂണ്‍ താരത്തിന്റെ ഷൂട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. നിരന്തരം സ്വിറ്റ്സര്‍ലന്‍ഡിനെ വിറപ്പിച്ച് കാമറൂണ്‍ ആക്രമണം നടത്തി. ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ തടഞ്ഞ് യോന്‍ സമ്മറിന്റെ മിന്നല്‍ സേവുകളും പലപ്പോഴും അപകടം ഒഴിവാക്കിയ സ്വിസ് പ്രതിരോധവും.

ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിലെ പകുതി സമയയത്തിന് പിരിയുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡും കാമറൂണും ഗോളടിക്കാതെ തുല്യത പാലിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. മധ്യനിരയില്‍നിന്നു ഗ്രനിറ്റ് ജാക്ക ഒരുക്കി നല്‍കിയ പന്തുമായി വലതു വിങ്ങില്‍നിന്നു ബോക്‌സിനുള്ളിലേക്കു സെര്‍ദാര്‍ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളില്‍ കലാശിച്ചത്.

ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന എംബോളോ കാമറൂണ്‍ ഗോളി ആന്ദ്രേ ഒനാനയെ നിഷ്പ്രഭനാക്കി പന്ത് അനായാസം വലയിലേക്കു തട്ടിയിടുകയായിരുന്നു (1-0). റാങ്കിങ്ങില്‍ 15ാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ് 43ാം സ്ഥാനത്തുള്ള കാമറൂണ്‍ ആദ്യ പകുതിയില്‍ പുറത്തെടുത്തത്. പന്തടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു ഷോട്ട് പോലും ഗോളി ആന്‍ദ്രേ ഒനാനയെ പരീക്ഷിച്ചില്ല.

മറുവശത്ത്, മികച്ച ഗോള്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ കാമറൂണിന് തിരിച്ചടിയായി. സ്വിറ്റ്‌സര്‍ലന്‍ഡിനെ അവരുടെ താളത്തില്‍ കളിക്കാന്‍ വിട്ട് ബോക്‌സിനുള്ളില്‍ പ്രതിരോധം കരുത്തുറ്റതാക്കാനാണു കാമറൂണ്‍ തുടക്കത്തില്‍ ശ്രമിച്ചത്. വലതുവിങ്ങില്‍ എംബിയൂമോയും ഇടതുവിങ്ങില്‍ ടോകോ എകാംബിയും അതിവേഗ മുന്നേറ്റങ്ങിലൂടെ സ്വിസ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു.

Related Articles

Post Your Comments

Back to top button