പ്രമേഹ രോഗികള്‍ക്കും കഴിക്കാം: ബോഞ്ചിക്കയുടെ ഗുണങ്ങള്‍
Life StyleHealth

പ്രമേഹ രോഗികള്‍ക്കും കഴിക്കാം: ബോഞ്ചിക്കയുടെ ഗുണങ്ങള്‍


കൊച്ചി: സാധാരണ നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന ഫലമാണ് ഫാഷന്‍ഫ്രൂട്ട്. എന്നാല്‍ ആദ്യം ഒരു കൗതുകത്തില്‍ വളര്‍ത്തി തുടങ്ങുകയും പിന്നിട് അതിനെ പരിപാലിക്കാതെ ചെടി മുഴുവനായും വെട്ടികളയുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവയുടെ ഗുണങ്ങളെപ്പറ്റി നമ്മള്‍ ഒട്ടും ബോധവന്‍മാരല്ല എന്നതാണ് സത്യം. എന്നാല്‍ ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ ബോഞ്ചിക്ക.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി സിക്‌സ്, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, നാരുകള്‍, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ടില്‍ ഉള്‍പ്പെട്ടിട്ടുളള വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലേബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ട് പള്‍പ്പില്‍ അടങ്ങിയിട്ടുളള ഭക്ഷ്യനാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുന്നും. മാത്രമല്ല രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ നീക്കം ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫാഷന്‍ഫ്രൂട്ട് വളരെ നല്ലതാണ്.

രകതത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാല്‍ പ്രമേഹരോഗികള്‍ക്കും പാഷന്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ചിലര്‍ക്ക് പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ അലര്‍ജി സാദ്ധ്യതയുളളതിനാല്‍ സൂക്ഷിക്കണം. ഇങ്ങനെ നിരവധി ഗുണങ്ങള്‍ ഈ ഫലത്തിനുണ്ട്. ഇവയുടെ സത്ത് ഉപയോഗിച്ചുള്ള വിഭവങ്ങള്‍ അതീവ രുചികരമാണ്. ചൂട് കാലത്ത് ജ്യൂസ്, സ്‌ക്വാഷ് എന്നിവ ഉണ്ടാകുന്നതിനും മറ്റ് പാനീയങ്ങള്‍ ഉണ്ടാക്കുന്നതിനും അത്യൂത്തമമാണ് ഇത്. ഇവയുടെ വ്യാവസായികമായ ഉത്പാദനം വളരെ ലാഭകരവുമാണ്. വീടുകളില്‍ വളര്‍ത്തുമ്പോള്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ വളരെ നല്ല കായ്ഫലവും ഇതില്‍ നിന്നുമുണ്ടാകും.

Related Articles

Post Your Comments

Back to top button