രാജസ്ഥാനില്‍ ഒരേസമയം തളളയ്ക്കും പിള്ളയ്ക്കും ചവിട്ടി സച്ചിന്‍ സച്ചിനെന്ന അരിക്കൊമ്പനെ തളയ്ക്കാന്‍ ഹൈക്കമാന്‍ഡിനാവുമോ...?
News

രാജസ്ഥാനില്‍ ഒരേസമയം തളളയ്ക്കും പിള്ളയ്ക്കും ചവിട്ടി സച്ചിന്‍ സച്ചിനെന്ന അരിക്കൊമ്പനെ തളയ്ക്കാന്‍ ഹൈക്കമാന്‍ഡിനാവുമോ…?

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കളിക്കുന്ന കളി കൗതുകകരമാണ്. ഒരേസമയം ബി.ജെ.പിയെയും ഗെലോട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുകവഴി കോണ്‍ഗ്രസിനെയും വെറുപ്പിക്കുമ്പോള്‍ ചെറുക്കന്റെ ഗതി എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഹൈക്കമാന്‍ഡെന്ന ആന മൗനം തുടരുമ്പോള്‍ അതും കൗതുകമാവുന്നു. എ.എ.പിയെ രാജസ്ഥാനില്‍ പച്ചപിടിപ്പിക്കാമെന്ന കണക്കുകൂട്ടലുണ്ടോ എന്ന്  ചിലര്‍ നേരത്തെ തന്നെ സച്ചിനോട് ചോദിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗെലോട്ടിനെ മറികടന്ന് തന്റെ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് സച്ചിന്‍ നടത്തുന്ന സമരങ്ങള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. വസുന്ധര രാജെ സിന്ധ്യയുടെ കാലത്തെ അഴിമതികളുടെ പേരുപറഞ്ഞ് സച്ചിന്‍ നടത്തുന്ന സമരം തന്ത്രപരമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ഈ സമരത്തിന്റെ പേരില്‍ ഹൈക്കമാന്റിന് എളുപ്പത്തില്‍ നടപടി എടുക്കാനാവില്ല. കാരണം സച്ചിന്റെ കളി നേരിട്ട് ഹൈക്കമാന്റിനോടല്ല എന്നതുതന്നെ.
അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അരക്ഷിതാവസ്ഥ മുറുകുമ്പോള്‍ കൂടുതല്‍ പ്രതികരണവുമായി മുതിര്ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജിനര്‍ സിംഗ് രണ്‍ധാവ. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റില്‍ നിന്ന് ഒരു അന്ത്യശാസനവും ലഭിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് കൂടിയായ രണ്‍ധാവ പറഞ്ഞു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്നും പൈലറ്റ് ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയെങ്കില്‍ താന്‍ ഉടന്‍ ഉത്തരം നല്‍കുമെന്നും’ രണ്‍ധാവ
താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ച മൂന്ന് ആവശ്യങ്ങള്‍ ഈ മാസം അവസാനത്തോടെ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പൈലറ്റ് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. അതേ സമയം സച്ചിനെക്കുറിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ടാണ് ഗെലോട്ട് മുന്നോട്ട് പോകുന്നത്. ഇരുവരും തമ്മില്‍ ശീതസമരം തുടരുമ്പോള്‍ പാര്‍ട്ടി എങ്ങനെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പലരും ചോദിക്കുന്നത്.

Related Articles

Post Your Comments

Back to top button