ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്
NewsKerala

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം; ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്‌റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരകഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. അദ്ദേഹം രഹിച്ച ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ ‘ഉഷസന്ധ്യകൾ തേടിവരുന്നു’ ‘അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ’ എന്നീ ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമാണ്.

Related Articles

Post Your Comments

Back to top button