വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നുമരണം
NewsKerala

വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നുമരണം

കല്‍പ്പറ്റ: വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളയ യദു, മിഥുന്‍ എന്നിവരാണ് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.

അഞ്ചുപേര്‍ കാറിലുണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

Related Articles

Post Your Comments

Back to top button