കാര്‍ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു
NewsKeralaLocal News

കാര്‍ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

തളിപറമ്പ: ദേശീയപാതയില്‍ വടക്കാഞ്ചേരി ജംങ്ഷനിനു സമീപമുണ്ടായ കാറപടകത്തില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം പുത്തൂര്‍ കുന്നിലെ ഇടച്ചേരിയന്‍ ആന്റണിയുടെ മകന്‍ ജോമോന്‍ ജോസഫാണ് മരിച്ചത്. 24 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ജോമോനോടൊപ്പമുണ്ടായിരുന്ന ബക്കളം കുറ്റിക്കോലിലെ ശ്രീരാജി (25) നും സാരമായി പരിക്കേറ്റിരുന്നു. ജോമോന്‍ ഓടിച്ചിരുന്ന കാറ് വഴിയരികിലെ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം. തളിപ്പറമ്പില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.

Related Articles

Post Your Comments

Back to top button