ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു
NewsKerala

ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു

എറണാകുളം: ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറിലിടിച്ചു. ദേശീയപാതയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിക്കാതിരിക്കാനായി തിരിച്ചപ്പോള്‍ നിയന്ത്രണം നഷ്ടമായി അപകടമുണ്ടാവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

Related Articles

Post Your Comments

Back to top button