ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ
NewsKerala

ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ലയ്ക്കയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ാസവസ്തു അടങ്ങിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷ ലാബാണ് ഗുണനിലവാരം പരിശോധിച്ചത്.

കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോൾ വ്യക്തമാകും.

Related Articles

Post Your Comments

Back to top button