ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൂക്ഷിക്കണം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതി
NewsKerala

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൂക്ഷിക്കണം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതി

കൊച്ചി: ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുകയാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചുള്ള ഹര്‍ജിയുമായാണ് അതിജീവിത ഹൈക്കോടതിയിലെത്തിയിട്ടുള്ളത്.

കേസില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യമാണെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഉത്തരവാദിത്തം വേണമെന്നും ഹൈക്കോടതി അതീജീവിതയുടെ അഭിഭാഷകയെ ഓര്‍മിപ്പിച്ചു.

ആരോപണങ്ങള്‍ ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും പിന്നീട് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി അറിഞ്ഞുവെന്നും കോപ്പി കിട്ടിയില്ലെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലവുമായി ഈ കേസിന് ബന്ധമില്ലെന്ന് കോടതി പറഞ്ഞു.

Related Articles

Post Your Comments

Back to top button