മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്
NewsKerala

മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലു പേരുടെയും നില ഗുരുതരമല്ല. കൊച്ചി പുറംകടലില്‍ വച്ചായിരുന്നു സംഭവം.

ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നും ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്നും കോസ്റ്റല്‍ പോലീസ് അറിയിച്ചു. ബേപ്പൂര്‍ സ്വദേശിയായ അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യബന്ധന ബോട്ടിലാണ് ചരക്ക് കപ്പല്‍ ഇടിച്ചത്. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button