
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു. സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. കെ പി ശശികല ഒന്നാം പ്രതി കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്.
അതേസമയം വിഴിഞ്ഞം പോലിസ് സ്റ്റേഷന് ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു .അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും.ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.
Post Your Comments