കാട്ടാന ഓടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; യൂട്യൂബര്‍ക്കെതിരെ കേസ്
KeralaNews

കാട്ടാന ഓടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; യൂട്യൂബര്‍ക്കെതിരെ കേസ്

കൊല്ലം: പുനലൂരില്‍ വനത്തില്‍ അതിക്രമിച്ചു കടന്ന് കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. ദൃശ്യം പകര്‍ത്തുന്നതിനിടെ യൂട്യൂബറെ കാട്ടാന ഓടിച്ചിരുന്നു. എട്ടുമാസം മുന്‍പ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായതോടെയാണ് വനംവകുപ്പ് കേസ് എടുത്തത്. കിളിമാനൂര്‍ സ്വദേശി അമല അനുവാണ് യൂട്യൂബര്‍. ഹെലി ക്യാം അടക്കമുള്ളവ ഉപയോഗിച്ച് യൂട്യൂബര്‍ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം.

മാമ്പഴത്തറയിലെ വനത്തിനുള്ളിലാണ് അതിക്രമിച്ച കയറിയത്. ഹെലിക്യാമിന്റെ ശബ്ദം കേട്ടതോടെ ആനകള്‍ ഓടിമാറുന്നുണ്ട്. ആനകള്‍ ഓടിയൊളിച്ചതോടെ യൂട്യൂബറും സംഘവും വനത്തിനുള്ളിലേക്ക് സാഹസികമായി കയറിയതും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതും. ഇതിനിടെയാണ് യൂട്യൂബറെ കാട്ടാന ഓടിച്ചത്. വലിയ അപകടനം തലനാരിഴയ്ക്ക് ഒഴിവാകുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വനംവകുപ്പ് യൂട്യൂബര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസ്. യൂട്യൂബറോട് നേരിട്ട് ഹാജരാകാന്‍ വനംവകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Related Articles

Post Your Comments

Back to top button