ജോലി വാഗ്ദാനം ചെയ്ത് മുന്‍ എസ്ഐയുടെ ലക്ഷങ്ങള്‍ തട്ടി, സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസ്
NewsKeralaCrime

ജോലി വാഗ്ദാനം ചെയ്ത് മുന്‍ എസ്ഐയുടെ ലക്ഷങ്ങള്‍ തട്ടി, സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസ്

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. റിട്ടയേഡ് എസ്ഐ വൈക്കം കാരയില്‍ മാനശേരില്‍ എം.കെ സുരേന്ദ്രനില്‍ നിന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇദ്ദേഹത്തിന്റെ പരാതിയില്‍ വൈക്കം നഗരസഭ സിപിഎം കൗണ്‍സിലര്‍ കെ.പി സതീശന്‍, ഇയാളുടെ ഭാര്യ രേണുക എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മകന് വേണ്ടിയാണ് സുരേന്ദ്രന്‍ പണം നല്‍കിയിരുന്നത്. ആറ് ലക്ഷം രൂപ തന്നാല്‍ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു കൗണ്‍സിലര്‍ അടക്കമുള്ളവരുടെ വാഗ്ദാനം. 2020 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി ബിനീഷിനു വേണ്ടിയെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപയും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന് എന്നു പറഞ്ഞ് ഒരു ലക്ഷം രൂപയും സതീശന്‍ വാങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പലതവണയായാണ് ഇത്രയും പണം നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Related Articles

Post Your Comments

Back to top button