കാട്ടാക്കടയിലെ മര്‍ദനം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്
NewsKerala

കാട്ടാക്കടയിലെ മര്‍ദനം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്

തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പാണ് ചുമത്തിയത്. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. മര്‍ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പ്രേമനും മകളും ഇന്നലെ രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന് വണ്ടി എത്തുന്നത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാകുകയും മര്‍ദനമേല്‍ക്കുകയുമായിരുന്നു.

Related Articles

Post Your Comments

Back to top button