CovidCrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. പാങ്ങോട് സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് പിടിയിലായത്.
മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടിൽ തിരിച്ചെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സർട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബർ മൂന്നിന് പാങ്ങോടുളള ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതേ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിരുന്നു.