ട്രെയിനില്‍ നിന്ന് ചാടിയിറങ്ങവേ ട്രാക്കിനും തീവണ്ടിക്കുമിടയില്‍ കുടുങ്ങി; അയ്യപ്പ ഭക്തന് ഗുരുതര പരുക്ക്
NewsKerala

ട്രെയിനില്‍ നിന്ന് ചാടിയിറങ്ങവേ ട്രാക്കിനും തീവണ്ടിക്കുമിടയില്‍ കുടുങ്ങി; അയ്യപ്പ ഭക്തന് ഗുരുതര പരുക്ക്

ചെങ്ങന്നൂര്‍: പാലരുവി എക്‌സ്പ്രസില്‍ നിന്ന് വീണ് ശബരിമല തീര്‍ത്ഥാടകന് ഗുരുതര പരുക്ക്. തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് (53) പരുക്കേറ്റത്. ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്.

ഉറക്കത്തിലായിരുന്ന കറുപ്പസ്വാമി ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു തുടങ്ങുമ്പോളാണ് ഉണരുന്നത്. സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങുന്നതിന് വേണ്ടി അദ്ദേഹം ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. ട്രെയിൻ നു വേഗത കൂടുകയും ട്രെയിനില്‍ നിന്ന് ചാടിയ കറുപ്പസ്വാമി പ്ലാറ്റ്‌ഫോമിലേക്കും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.ആര്‍ പി എഫും അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് കറുപ്പുസ്വാമിയെ രക്ഷിക്കുകയായിരുന്നു. ട്രെയിനില്‍ നിന്നും താഴേക്കിറങ്ങുന്ന ചവിട്ടുപടിയുടെ ഭാഗം മുറിച്ചുമാറ്റിയാണ് കറുപ്പുസ്വാമിയെ രക്ഷിച്ചത്.

Related Articles

Post Your Comments

Back to top button