തരൂരിനെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രം
NewsNationalPolitics

തരൂരിനെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റാന്‍ തീരുമാനം. കേന്ദ്രം ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചു. ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് പകരം രാസവള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലാണ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതുവരെ നടത്തിയിട്ടുള്ളത്. ഇതിന് തടയിട്ട് സമൂഹ മാധ്യമങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കുകയെന്നതാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം.

Related Articles

Post Your Comments

Back to top button