
ന്യൂഡല്‍ഹി: കേരളത്തില്‍ 2018ലുണ്ടായ മഹാപ്രളയകാലത്ത് നല്കിയ അരിയുടെ വില ഉടന്‍ തിരിച്ചടയ്ക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപയാണ് ഉടന്‍ സംസ്ഥാനം തിരിച്ചടയ്ക്കേണ്ടത്. ഈ തുക അടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്ഡിആര്എഫില് നിന്ന് തിരിച്ചുപിടിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഹാപ്രളയകാലത്ത് നാവികസേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചിലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി പലതവണ കത്തയച്ചതിനെ തുടര്‍ന്ന് ഫീസ് ഈടാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങി. ഇത് പരിഗണിച്ചാണ് ഇപ്രാവശ്യവും കത്തയച്ചത്. എന്നാല്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെ പണമടയ്ക്കാന്‍ കേരളം തീരുമാനിച്ചു.
നേരത്തേതന്നെ കേന്ദ്രം ഈ പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് നിരവധി തവണ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുണ്ട്. പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേല്‍ എഫ്സിഐയുടെ സമ്മര്‍ദം മുറുകിയതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഈ പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതുകയുണ്ടായി.
Post Your Comments