Editor's ChoiceKerala NewsLatest NewsLocal NewsNews
കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴക്ക് സാദ്ധ്യത.

തിരുവനന്തപുരം / കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 17ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഡിസംബർ 18ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുണ്ട്.