ഗുണ്ടാ ബന്ധം: ചങ്ങനാശ്ശേരി ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം
NewsKeralaLocal NewsCrime

ഗുണ്ടാ ബന്ധം: ചങ്ങനാശ്ശേരി ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം

കോട്ടയം: കുപ്രസിദ്ധ ഗുണ്ട അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചങ്ങനാശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാറിനെ സ്ഥലം മാറ്റി. കോട്ടയത്ത് പോലീസുകാര്‍ക്ക് ഗുണ്ടാമാഫിയകളുമായി ബന്ധമുണ്ടെന്ന ദക്ഷിണ മേഖലാ ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ സ്ഥലംമാറ്റിയത്. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

കുഴല്‍പ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചനാ കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ആര്‍. ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പോലീസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് ജില്ലാ പോലിസ് മേധാവിയുടെ അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ദക്ഷിണമേഖല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തില്‍ നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

ഇതിനു പിന്നാലെയാണ് ഡിവൈഎസ്പിക്കെതിരേയുള്ള നടപടി. ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബര്‍ പോലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചത്. ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇന്‍സ്പക്ടര്‍ക്കും, രണ്ട് പോലീസുകാര്‍ക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹണിട്രാപ്പ് കേസില്‍ അരുണ്‍ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പോലീസുമായുള്ള ബന്ധം വ്യക്തമായത്.

Related Articles

Post Your Comments

Back to top button