ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം; പരിഷ്‌കാരിച്ച് നിയമങ്ങള്‍ അടുത്തമാസം മുതല്‍
Sports

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം; പരിഷ്‌കാരിച്ച് നിയമങ്ങള്‍ അടുത്തമാസം മുതല്‍

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഐസിസി. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകും. ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പുതിയ നിയമം പ്രകാരം പന്തില്‍ തുപ്പല്‍ പുരട്ടാന്‍ പാടില്ല. കോവിഡ് മൂലം പന്തില്‍ തുപ്പല്‍ പുരട്ടാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുമതി നല്‍കിയിരുന്നില്ല.

പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നോണ്‍ സ്‌ട്രൈക്കര്‍ എതിര്‍ ക്രീസില്‍ എത്തിയാല്‍ പോലും പുതുതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് നേരിടണം. വരുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം ആദ്യ പന്ത് നേരിടാന്‍ തയ്യാറിയിരിക്കും. ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ഈ നിയമം. ട്വന്റി20 ക്രിക്കറ്റില്‍ 1.30 മിനിറ്റ് മാത്രമാണ് സമയം.

ബാറ്റര്‍ക്ക് പിച്ചില്‍ നിന്നുകൊണ്ടുമാത്രമെ ഇനി ബാറ്റ് ചെയ്യാന്‍ സാധിക്കൂ. ചില ബോളുകള്‍ നേരിടാനായി ബാറ്റര്‍മാര്‍ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതല്‍ അത് അനുവദിക്കില്ല. ബാറ്ററെ പുറത്തിറങ്ങി കളിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതല്‍ നോ ബോളായി പരിഗണിക്കും. മങ്കാദിങിനെ ഇനി മുതല്‍ സാധാരണ റണ്‍ ഔട്ടായിട്ട് പരിഗണിക്കാനും തീരുമാനമായി. ബൗളര്‍ പന്തെറിയാന്‍ വരുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റര്‍ പുറത്ത് ഇറങ്ങിയാല്‍ ബൗളര്‍ക്ക് ബോള്‍ എറിഞ്ഞ് പുറത്താക്കാമായിരുന്നു.

ബൗളറുടെ ശ്രദ്ധ തെറ്റിക്കാന്‍ ബാറ്ററോ ടീം അംഗങ്ങളോ ശ്രമിച്ചാല്‍ ബാറ്റിങ്ങ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കും. മാത്രമല്ല, പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും. എന്നിവയൊക്കെയാണ് പരിഷ്‌കാരങ്ങള്‍. ട്വന്റി20 ലോകകപ്പിന് മുമ്പ് ഈ നിയമങ്ങള്‍ നടപ്പാക്കും. ഒക്ടോബര്‍ 16നാണ് ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Related Articles

Post Your Comments

Back to top button