സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റം പരിഗണനയില്‍
KeralaNewsEducation

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റം പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയമാറ്റം പരിഗണനയില്‍.പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി നല്‍കിയ രേഖയിലാണ് സ്‌കൂള്‍ സമയമാറ്റത്തിനായുള്ള നിര്‍ദേശം. സമയമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസത്തിനോടൊപ്പം കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനായി നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി എന്തുതരം മാറ്റങ്ങളാണ് അഭികാമ്യമെന്ന ചോദ്യമാണ് രേഖയില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയത്.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ നിന്ന് കഴിഞ്ഞ ദിവസം ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് മാറ്റം വരുത്തിയിരുന്നു. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ടിനു പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി മാറ്റുകയായിരുന്നു.

Related Articles

Post Your Comments

Back to top button