
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. ഇരുവരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്ക് പതിവായിരുന്നുവെന്നും ‘പോയ് ചത്തുകൂടെ’ എന്ന് ഭര്‍ത്താവ് ചോദിക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു.
സജാദ് ലഹരിക്കടിമയായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കവും ആത്മഹത്യയിലേക്ക് നയിച്ചെന്നും കുറ്റപത്രത്തിലുണ്ട്. മെയ് 13ന് ആയിരുന്നു കോഴിക്കോട് പറമ്പില്ബസറിലെ വാടവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, ഇത് ആത്മഹത്യയല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഷഹാനയുടെ ബന്ധുക്കള്‍.
Post Your Comments