
മുംബൈ: കൊടുംഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ സഹോദരി ഭര്‍ത്താവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സലിം ഫ്രൂട്ട് എന്ന സലിം ഖുറേഷിയാണ് അറസ്റ്റിലായത്. ഈ വര്‍ഷം മെയില്‍ സലിം ഖുറേഷിയെ അറസ്റ്റ് ചെയ്തെങ്കിലും വിവരം എന്‍ഐഎ പുറത്തുവിടുന്നത് ഇപ്പോഴാണ്. മുംബൈയിലും താനെയിലുമായി എന്‍ഐഎ നടത്തിയ ഇരുപതോളം റെയ്ഡുകള്‍ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments