CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രി: കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
ശിവ ശങ്കർ മാത്രമല്ല, രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരും സ്വർണക്കടത്തുകാരുമായി നിരന്തരം ബന്ധം പുലർത്തിയിട്ടുണ്ട്. വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ശിവശങ്കർ നിരവധി തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കു ന്ന തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. സ്വപ്നയെ ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അല്ലാതെ ശിവശങ്കർ മുഖ്യമന്ത്രിക്ക് പരിചയ പ്പെടുത്തുകയായി രുന്നില്ല. മുഖ്യമന്ത്രിയാണ് ഇവർക്കിടിയിലുള്ള മീഡിയേറ്ററെന്നും സുരേന്ദ്രേൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്ത് സംഘം നിരന്തരം കയറി യിറങ്ങി.ഇത് നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സുരേ ന്ദ്രൻ ചോദിച്ചു. കുടുതൽ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിൽ നിന്ന് വരും ദിവസങ്ങളിൽ നിർണ്ണായക വിവരങ്ങൾ പുറം ലോകമറിയും. അന്വേഷണ സംഘങ്ങൾക്ക് വിവരങ്ങൾ അറിയാം അത് കൊണ്ട് താൻ തെളിവ് നൽകേണ്ടതില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button