ആദ്യ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്
NewsNational

ആദ്യ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് ഡിവൈ ചന്ദ്രചൂഡ്. ‘വാക്കുകളല്ല, എന്റെ പ്രവൃത്തികള്‍ സംസാരിക്കും’, ‘സാധാരണ പൗരന്മാരെ സേവിക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുക. ജുഡീഷ്യല്‍-രജിസ്ട്രി രംഗങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരും’ ആദ്യ പ്രസ്താവനയില്‍ തന്നെ അദ്ദേഹം നിലപാട് വ്യക്തമാക്കി.

രണ്ടുവര്‍ഷമാണ് ഡിവൈ ചന്ദ്രചൂഢ് സുപ്രീംകോടതിയുടെ തലവനായിരിക്കുക. 2024 നവംബര്‍ പത്തുവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് പകരക്കാരനായാണ് ചന്ദ്രചൂഢ് എത്തുന്നത്. കേവലം 74 ദിവസം മാത്രമാണ് ഇദ്ദേഹം സ്ഥാനത്തുണ്ടായിരുന്നത്. 2016 മേയ് 13നാണ് ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായത്. 2013 മുതല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000ത്തില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ല്‍ അഡീഷണല്‍ സോളിസിറ്റര്‍ പദവി വഹിച്ചിരുന്നു. ഭരണഘടനാ ബഞ്ചിന്റെ ഭാഗമായിരുന്ന ഇദ്ദേഹം അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, സ്വവര്‍ഗ ലൈംഗിക ബന്ധം, ആധാര്‍ പദ്ധതിയുടെ കാലാവധി, ശബരിമല സ്ത്രീ പ്രവേശനം എന്നീ കേസുകള്‍ പരിഗണിച്ചു.

Related Articles

Post Your Comments

Back to top button