ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് വിരമിക്കും
NewsNational

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് വിരമിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ഇദ്ദേഹം ചുമതലയേറ്റത്. നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചതിന് ശേഷമാണ് എന്‍.വി. രമണയുടെ പടിയിറക്കം.

ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്ഡെയ്ക്ക് ശേഷമാണ് രമണയുടെ നിയമനം. സുപ്രീംകോടതിയില്‍ എട്ടുവര്‍ഷം ജസ്റ്റിസ് രമണ ന്യായാധിപനായി പ്രവര്‍ത്തിച്ചിരുന്നു. അധ്യക്ഷനായും സഹജഡ്ജിയുമായി 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധി ന്യായങ്ങള്‍ നടത്തിയിട്ടുണ്ട്.

വിരമിക്കുന്നതിന്റെ തലേന്ന് ഇഡി കേസിലെ വിധി പുനപരിശോധിക്കാന്‍ നോട്ടീസ്, ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നോട്ടീസ്, പെഗാസസ് റിപ്പോര്‍ട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം തുടങ്ങിയവയും ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു. ലളിത് നാളെ ചുമതലയേല്‍ക്കും.

Related Articles

Post Your Comments

Back to top button