അനിത പുല്ലയിലിനെ സഹായിച്ചത് സഭാ ടിവി ജീവനക്കാര്‍; സ്പീക്കര്‍ക്ക് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്
NewsKerala

അനിത പുല്ലയിലിനെ സഹായിച്ചത് സഭാ ടിവി ജീവനക്കാര്‍; സ്പീക്കര്‍ക്ക് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തിലെത്താന്‍ സഹായിച്ചത് സഭാ ടിവി ജീവനക്കാരെന്ന് ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സല്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള അനിത പുല്ലയില്‍ ലോകകേരള സഭ നടക്കുന്ന സമയത്ത് നിയമസഭയിലെത്തിയത് വിവാദമായിരുന്നു. ആറ് വാച്ച് ആന്റ് വാര്‍ഡന്‍മാരുടെ മൊഴി ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തി.

ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസ് അനിത പുല്ലയിലിന്റെ കൈവശമുണ്ടായിരുന്നു. ഏത് വാഹനത്തിലുള്‍പ്പെടെ എത്തിയെന്ന് ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഓപ്പണ്‍ ഫോറത്തിലെത്തിയശേഷം രണ്ടുദിവസവും അനിത പുല്ലയിലിനെ അനുഗമിച്ചത് സഭാ ടിവിയിലെ ജീവനക്കാരാണ്. ഇവര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് മറ്റ് സംശയങ്ങളുണ്ടായിരിന്നില്ല.

ഓപ്പണ്‍ ഫോറത്തില്‍നിന്ന് സഭാ ടിവിയുടെ ഓഫിസിലേക്ക് പോകുമ്പോള്‍ ശുചിമുറിയിലേക്ക് പോകാനുള്ള സൗകര്യം ചെയ്യണമെന്നാണ് ടിവി ജീവനക്കാരന്‍ പറഞ്ഞത്. അതിനുശേഷമാണ് സഭ ടിവിയിലേക്ക് പോയത്. പിന്നീട് മാധ്യമശ്രദ്ധ വന്നുതുടങ്ങിയതോടെയാണ് ഓഫിസില്‍നിന്ന് പുറത്തിറക്കി വാഹനത്തില്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button