'ഇതുവരെ കണ്ടിട്ടില്ലാത്ത രീതി'; പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി
KeralaNewsPoliticsLocal News

‘ഇതുവരെ കണ്ടിട്ടില്ലാത്ത രീതി’; പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് കേരളത്തില്‍ ഇന്നലെ ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരള സീനിയര്‍ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെയുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമികള രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കുറച്ചുപേരെ പിടികൂടിയെന്നും കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഈവിഷയത്തില്‍ പോലീസ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗങ്ങളുണ്ട്അതില്‍നിന്നും വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടല്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതുവഴി ഒരുപാട് സര്‍ക്കാരിന് നാശനഷ്ടങ്ങളുണ്ടായി. ബസ്സുകള്‍ക്ക് നേരെയും വലിയ തോതില്‍ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങള്‍ നടപ്പിലാക്കി. ഡോക്ടര്‍ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍ അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. അക്രമ സംഭവങ്ങളില്‍ പോലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button