Kerala NewsNews

കെ റെയിലിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര റയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്.

പശ്ചാത്തല വികസന സൗകര്യത്തിനായി ലോകത്ത് കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്കും വരുമാന വര്‍ധനവും ഉണ്ടാക്കുമെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.

യാത്രസമയം നാലിലൊന്നായി ചുരുങ്ങുന്നത് ബിസിനസ്, ടൂറിസം, സാങ്കേതികമായ വികസനങ്ങള്‍ക്കും കാരണമാകുമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാകാനിടയില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാകുമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത് കൊണ്ട് തന്നെ ഇതില്‍ ആരും ഭവനരഹിതരാവുകയില്ല. ഇത്തരം വലിയ പദ്ധതികള്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറികടന്ന് കൊണ്ട് നടപ്പിലാക്കിയ ഗെയ്ല്‍, പവര്‍ഹൈവെ, ജലപാത എന്നിവ നമ്മുക്ക് മുന്‍പിലുണ്ട്.

ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ജനാപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നതിനും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതി പരിഹാരം കാണുന്നതിനും പബ്ലിക്ക് ഹിയറിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button