എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കണ്ണൂര്‍ /തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറാം തീയതി വോട്ട് എണ്ണു മ്പോൾ മനസിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ച തെന്നും. കേന്ദ്ര ഏജൻസികൾ ചെയ്‌തുകൊടുത്ത സഹായത്താൽ ഞങ്ങളെയൊന്ന് ചെറിയതോതിൽ ക്ഷീണിപ്പിക്കാമെന്നും, ഒന്നുല യ‌്ക്കാമെന്നുമൊക്കെയുള്ള പ്രതീക്ഷ ചിലർക്കുണ്ടായിരുന്നു. പക്ഷെ, ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയും അതിനാവശ്യമായ എല്ലാ ഒത്താശകളും, കേന്ദ്ര ഏജന്‍സികളും ചെയ്തുകൊടുക്കുകയു മായിരുന്നു. ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ തോതിലുള്ള പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയത്. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങള്‍ വരെ ഞങ്ങളുടേതായി മാറാന്‍ പോവുകയാണ്. ഈ ജില്ലകള്‍ എല്ലാ കാലത്തും എന്തായിരു ന്നെന്ന് എല്ലാവര്‍ക്കുമറിയാം. കള്ളങ്ങളോടും നുണകളോടും ജനം എങ്ങനെ പ്രതികരിക്കുമെന്ന കാണിക്കുന്ന തിരഞ്ഞെടുപ്പുമായി രിക്കും ഇതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.