'വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ ഈ സഭാവേദി?'; മകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാത്യു കുഴല്‍നാടനോട് ക്ഷുഭിതനായി മുഖ്യമന്ത്രി, വീഡിയോ കാണാം
NewsKerala

‘വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ ഈ സഭാവേദി?’; മകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാത്യു കുഴല്‍നാടനോട് ക്ഷുഭിതനായി മുഖ്യമന്ത്രി, വീഡിയോ കാണാം

തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മകള്‍ വീണയെക്കുറിച്ച് മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണയുടെ മെന്റര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ജീവനക്കാരന്‍ ജെയ്ക് ബാലകുമാറാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി ചൊടിപ്പിച്ചത്. സഭയ്ക്കുള്ളില്‍ അനാവശ്യം പറയരുതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കാനുള്ള സ്ഥലമല്ല നിയമസഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വഴിയാണ് സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റില്‍ എത്തിയത്. അത് നിഷേധിക്കാന്‍ കഴിയുമോ?. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ആണ് അവരുടെ നിയമനം നടത്തിയത്. ഇല്ലെന്ന് പറയാന്‍ കഴിയുമോ?. ജയ്ക് ബാലകുമാര്‍ എന്ന് പറയുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ എനിക്ക് എന്റെ മെന്ററെപ്പോലെയായിരുന്നുവെന്ന് അങ്ങയുടെ മകള്‍ പറിഞ്ഞില്ലെന്ന് പറയാന്‍ കഴിയുവോ?.- മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

‘പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ല. അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞിട്ട് വീണ്ടും അസംബന്ധങ്ങള്‍ ആവര്‍ത്തിക്കാനാണോ? അതിനാണോ ശ്രമിക്കേണ്ടത്? അതാണോ ചെയ്യേണ്ടത്? വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ ഈ സഭാവേദി ഉപയോഗിക്കേണ്ടത്? രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വെറുതെ വീട്ടില്‍കഴിയുന്ന ആളെവരെ വിളിച്ച് ആക്ഷേപിക്കുന്ന നിലയാണോ എടുക്കേണ്ടത്? അതാണോ സംസ്‌കാരം’- മാത്യു കുഴല്‍നാടനുള്ള മറുപടിയില്‍ മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.

Related Articles

Post Your Comments

Back to top button