അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസുകാരന്‍ മരിച്ചു
NewsKerala

അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസുകാരന്‍ മരിച്ചു

ഓച്ചിറ: അജ്ഞാതവസ്തു വിഴുങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ചു. പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഒരുവയസുകാരനായ മകന്‍ സരോവറാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടര്ന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ വിസര്‍ജ്യത്തിലൂടെ ഇത് പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതല്‍ അസ്വസ്ഥത കാണിച്ചതോടെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വിഷാംശമുള്ള വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തു.

Related Articles

Post Your Comments

Back to top button