Latest NewsNewsPoliticsWorld

തായ്‌വാന്റെ വ്യോമാതിര്‍ത്തി വീണ്ടും ലംഘിച്ച് ചൈന

തായ്പേയ്: ചൈനീസ് സൈനിക വിമാനം തായ്വാന്റെ വ്യോമപ്രതിരോധ മേഖല ലംഘിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഷാംഗ്സി വൈ 8 എന്ന വിമാനമാണ് മേഖലയുടെ വടക്ക് പടിഞ്ഞാറന്‍ മൂലയില്‍ അതിക്രമിച്ച് കയറിയത്. തായ്വാന്റെ ദേശീയ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനീസ് വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ പ്രതിരോധ മിസൈല്‍ സംവിധാനം തായ്വാന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് അതിക്രമിച്ച് കയറിയ വിമാനത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ മാത്രം 83 ചൈനീസ് വിമാനങ്ങളാണ് തായ്വാന്‍ അതിര്‍ത്തി കടന്നത്. ഇതില്‍ 46 ഫൈറ്റര്‍ ജെറ്റുകള്‍, രണ്ട് ബോംബറുകള്‍, 35 സ്പോട്ടര്‍ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഗ്രേ സോണ്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തി കടത്തുകയാണ് ചൈന. 70 വര്‍ഷത്തോളമായി പരമാധികാര രാഷ്ട്രമായി തുടരുന്ന തായ്വാനില്‍ പൂര്‍ണ അധികാരം അവകാശപ്പെടുകയാണ് ചൈന.

Related Articles

Back to top button