ചൈന പ്രകോപനം തുടരുന്നു: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
NewsNationalWorld

ചൈന പ്രകോപനം തുടരുന്നു: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കവെ ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്ത് കൂടി ഒരു ചൈനീസ് വിമാനം പറത്തിയാണ് ചൈന ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള ഐഎഎഫ് റഡാറാണ് ചൈനീസ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ വ്യോമസേന പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ അവസാനവാരമാണ് ചൈന അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറച്ച് മാസമായി റിപ്പോര്‍ട്ട് ചെയ്ത ആദ്യ വ്യോമാതിര്‍ത്തി ലംഘനമാണിത്. കിഴക്കന്‍ ലഡാക്കിനടുത്ത് ചൈനീസ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെയാണ് വ്യോമാതിര്‍ത്തി ലംഘനം നടന്നത്.

Related Articles

Post Your Comments

Back to top button