പണമില്ലാത്ത പാക്കിസ്ഥാനെ പറ്റിച്ച് ചൈനയുടെ സ്ഥിരം തന്ത്രം
NewsWorld

പണമില്ലാത്ത പാക്കിസ്ഥാനെ പറ്റിച്ച് ചൈനയുടെ സ്ഥിരം തന്ത്രം

ഇസ്ലാമാബാദ്: പണമില്ലാത്ത പാക്കിസ്ഥാനെ പറ്റിച്ച് ചൈനയുടെ സ്ഥിരം തന്ത്രം. ഇന്ത്യ അമേരിക്കയില്‍ നിന്നും അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ സ്വന്തമാക്കിയതോടെ പാക്കിസ്ഥാനും സമാനമായ ഹെലികോപ്റ്റര്‍ സ്വന്തമാക്കാന്‍ ഓടിത്തുടങ്ങി. അമേരിക്കയില്‍ നിന്ന് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പൈസ പാക്കിസ്ഥാന്റെ പക്കലില്ലെന്ന് മാത്രമല്ല നയതന്ത്ര തലത്തില്‍ നല്ല ബന്ധം പുലര്‍ത്താതിനാലും അക്കാര്യം നടക്കില്ല.

അവസാനം തങ്ങളുടെ വിശ്വസ്ത സുഹൃത്തായ ചൈനയെ പാക്കിസ്ഥാന്‍ സമീപിച്ചു. ഈ അവസരം ചൈന ഫലപ്രദമായി ഉപയോഗിച്ചു. അവര്‍ അപ്പാച്ചെയുടെ അതേ ഡിസൈനിലുള്ള ഇസെഡ് 10 ഹെലികോപ്റ്റര്‍ പാക്കിസ്ഥാന് നല്‍കി. ചൈനീസ് സൈന്യവും ഇതേ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഗുണനിലവാരം സംബന്ധിച്ച് പ്രതിരോധ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

കാഴ്ചയില്‍ അപ്പാച്ചെയോട് കിടപിടിക്കുമെങ്കിലും ചൈന പാക്കിസ്ഥാന് നല്‍കിയ വിമാനങ്ങള്‍, കപ്പലുകള്‍, വ്യോമപ്രതിരോധ സംവിധാനം എന്നിവ പോലെ സാങ്കേതിക പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെങ്കില്‍ യാതൊരു ഉപയോഗവുമില്ലാത്ത അവസ്ഥയാവും. അടുത്തിടെ ചൈന പാക്കിസ്ഥാന് നല്‍കിയ പ്രതിരോധ ഉപകരണങ്ങളെല്ലാം പണിമുടക്കുന്നത് പതിവാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത് പാക് പ്രതിരോധത്തിന്റെ മുനയൊടിക്കുമെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button