Latest NewsNewsWorld

ശ്രീലങ്കയിലെ ചൈനീസ് അജണ്ട പാളി; ജനങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം

കൊളംബോ: ചോദിക്കുന്ന വായ്പ നല്‍കി ശ്രീലങ്കയെ മൊത്തമായി തങ്ങളുടേതാക്കാന്‍ ശ്രമിച്ച ചൈനയുടെ നീക്കം പാളി. ശ്രീലങ്കന്‍ ജനതയ്ക്ക് ചൈനയേക്കാളിഷ്ടം ഇന്ത്യയോട് തന്നെയാണ്. ചൈനയുമായി ചേര്‍ന്ന് നിലവിലെ ഭരണകൂടം നടത്തിയ പരിഷ്‌കാരവും ധൂര്‍ത്തും അഴിമതിയും എല്ലാമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് ശ്രീലങ്കയിലെ വലിയ വിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയും സ്ഥിതിഗതികള്‍ ഗൗരവമായി വിലയിരുത്തുന്നുണ്ട്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തേക്കാള്‍ ശ്രീലങ്കയില്‍ ശക്തമായ നെറ്റ്‌വര്‍ക്കുള്ളതും റോയ്ക്കാണ്. ശ്രീലങ്കയില്‍ സ്വാധീനം ഉറപ്പിച്ച് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താമെന്ന ചൈനയുടെ കണക്കുകൂട്ടലുകള്‍ കൂടിയാണ് പൊളിഞ്ഞിരിക്കുന്നത്. ഇന്ത്യയുമായി ഏറ്റവും ശക്തമായ ബന്ധം നിലനിന്നിരുന്ന കാലത്ത് ശ്രീലങ്കക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിരുന്നില്ല. എല്‍ടിടിഇ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വലിയ എതിര്‍പ്പുയര്‍ന്നിട്ടു പോലും ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കാന്‍ പോലും ഇന്ത്യ തയ്യാറായിരുന്നു.

സാമ്പത്തികമായും സൈനികമായും ശ്രീലങ്കയെ ഇന്ത്യ സഹായിച്ചതുപോലെ മറ്റൊരു രാജ്യവും സഹായിച്ചിട്ടില്ല. ഇന്ത്യയോട് അകലം പാലിച്ചും ചൈനയുമായി കൂടുതല്‍ അടുത്തും ശ്രീലങ്കന്‍ ഭരണകൂടം മുന്നോട്ട് പേയതില്‍ ശ്രീലങ്കന്‍ സൈന്യത്തിലും കടുത്ത അതൃപ്തിയുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തള്ളിയിട്ടുണ്ട്. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണവും ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button