
പാലക്കാട്: യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് ചിന്തൻ ശിബിരത്തിൽ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഒരു ചെറിയ കാര്യമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അതൊരു ചെറിയ ചര്‍ച്ചയാണെന്നും സുധാകരന് പറഞ്ഞു.
പീഡന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഇതേ കുറിച്ച് പഠിച്ചിട്ടില്ല, ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിക്കും.
സജി ചെറിയാന് എം.എല്‍.എ സ്ഥാനം രാജിവെക്കണം’- അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ ശിബിരത്തിനിടെ പീഡനം നടന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
എന്നാൽ ചിന്തന്‍ ശിബിരത്തിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചിരുന്നു.
Post Your Comments