Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഓർത്തഡോൿസ് യാക്കോബായ പള്ളിത്തർക്കം, മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷാവസ്ഥ.

കൊച്ചി/ സുപ്രീം കോടതി വിധിയെ തുടർന്ന് നഷ്ടമായ പളളികളിൽ തിരികെ പ്രവേശിക്കാനായി യാക്കോബായ വിശ്വാസികള്‍ പള്ളിയിലെത്തി. യാക്കോബായ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് തീരുമാനി ച്ചിട്ടുള്ളത്. വിശ്വാസികളെ തടയില്ലെന്ന് പറയുന്ന ഓർത്തഡോൿസ് സഭ, യാക്കോബായ വൈദികരെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. സംഘര്‍ഷ സാധ്യത ഉള്ളതിനാൽ പള്ളികള്‍ക്ക് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സർക്കാർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ഇന്ന് യാക്കോബായ സഭ വിശ്വാസികളും വൈദികരും തിരികെ പ്രവേശിക്കാനാണ് തീരുമാനം. വിശ്വാസികളെ പള്ളിയില്‍‌ നിന്ന് തടയാനാകില്ലെന്ന് കോടതി വിധികളില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പള്ളികളിലേക്ക് തിരികെ കയറുമെന്ന് സഭ നേതൃത്വത്തിന്റെ പ്രഖ്യാപനം ഉണ്ടാവുന്നത്.

മലങ്കരസഭ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാ ക്കുന്നതിന്‍റെ ഭാഗമായാണ് വിട്ടുകൊടുക്കേണ്ടിവന്ന പള്ളികളിലേക്ക് തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്. യാക്കോബായ സഭ വൈദികന്‍റെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍‌ത്ഥ ന നടത്തുമെന്നും സഭ നേതൃത്വം അറിയിച്ചിരുന്നു. ഏറ്റെടുത്ത പള്ളിക ള്‍ക്ക് മുന്നില്‍ യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യാഗ്ര ഹവും തുടരുകയാണ്. ജനുവരി ഒന്നു മുതല്‍ സെക്രട്ടറി യേറ്റിന് മുന്നി ലേക്ക് സമരം വ്യാപിപ്പിക്കാനാണ് യാക്കോബായ സഭ തീരുമാനി ച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button