CrimeKerala NewsLatest NewsLocal NewsNewsPolitics

സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃശൂര്‍: മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പറവട്ടാനിയില്‍ സിഐടിയു പ്രവര്‍ത്തകനായ ഷമീറിനെ (30) വെട്ടിക്കൊലപ്പെടുത്തിയതിനാണ് എസ്ഡിപിഐക്കാരെ മണ്ണൂത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഒല്ലൂക്കര സ്വദേശികളാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എസ്ഡിപിഐ പ്രവര്‍ത്തകനായ അമല്‍ സ്വാലിഹും ഗൂഢാലോചനയില്‍ പങ്കുള്ള മറ്റ് രണ്ടു പേരുമാണ് അറസ്റ്റിലായത്. മത്സ്യ വില്‍പനക്കിടെയാണ് എസ്ഡിപിഐ സംഘം ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകര്‍ത്തു. കഴുത്തിലും തോളിലും ഉള്‍പ്പെടെ ശരീരമാസകലം ഷമീറിന് നിരവധി വെട്ടേറ്റിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button