ലഹരിക്കെതിരെ സിഐടിയുവിന്റെ മനുഷ്യച്ചങ്ങല
NewsKeralaPolitics

ലഹരിക്കെതിരെ സിഐടിയുവിന്റെ മനുഷ്യച്ചങ്ങല

കണ്ണൂര്‍: ലഹരിക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങലകള്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജില്ലാ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീര്‍ത്തത്.

കണ്ണൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. മനോഹരന്‍, ഏരിയ സെക്രട്ടറി കാടന്‍ ബാലകൃഷ്ണന്‍, എല്‍.വി. മുഹമ്മദ്, കേളമ്പേത്ത് പ്രേമരാജന്‍, കെ. ബഷീര്‍, സുര്‍ജിത്ത്, എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ എ.പി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റു ജില്ലകളില്‍ നടന്ന ലഹരി വിരുദ്ധ പരിപാടികള്‍ സംസ്ഥാന – ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Post Your Comments

Back to top button