
പത്തനംതിട്ട: സ്ത്രീയെ ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ പൊലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കൊല്ലം സ്വദേശിയായ ഒരാളെ പത്തനംതിട്ട സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിയുടെ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഈ ഫോണ്‍ അഭിലാഷ് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലെടുത്ത പ്രതി സ്ത്രീയായ സുഹൃത്തിന് അയച്ച മെസേജുകളും സ്ത്രീ തിരിച്ചയച്ച ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം അഭിലാഷ് തന്റെ സ്വന്തം ഫോണിലേക്ക് മാറ്റുകയും തുടര്‍ന്ന് ഇതുപയോഗിച്ച് ഈ സ്ത്രീയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. ഒരുഘട്ടമെത്തിയപ്പോള്‍ അശ്ലീലമായ രീതിയില്‍ സന്ദേശങ്ങളയയ്ക്കുകയും ചിത്രങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീടാണ് സ്ത്രീ ആദ്യം ജില്ലാ പൊലീസ് മേധാവിയോട് ഫോണിലൂടെയും പിന്നീട് നേരിട്ടെത്തി രേഖാമൂലം പരാതി കൈമാറുകയും ചെയ്തു. തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്ന് കാട്ടി കസ്റ്റഡിയിലെടുത്ത പ്രതിയും എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും അഭിലാഷിന്റെ ഫോണ്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുക്കുകയും ചെയ്തു.തുടര്‍ന്ന് ഫോണില്‍ നടത്തിയ പരിശോധയില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
Post Your Comments