Editor's ChoiceEducationKerala NewsLatest NewsLocal NewsNationalNews
സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ആണ് ഫലം പ്രഖ്യാപിച്ചത്. യു പി എസ് സി യുടെ വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം. ഒക്ടോബർ നാലിനായിരുന്നു പരീക്ഷ.
2021 ജനുവരി 8 നാണ് സിവിൽ സർവീസസ് മെയിൻ പരീക്ഷ നടക്കുക. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാർഥി
കൾക്ക് ഇ-അഡ്മിറ്റ് കാർഡ് കമ്മീഷന്റെ വെബ്സൈറ്റിൽ പരീക്ഷയ്ക്ക് 3 മുതൽ 4 ആഴ്ചകൾക്കുമുമ്പ് ലഭ്യമാക്കും.
പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം (ഡാഫ്) പൂരിപ്പിച്ചു നൽകണം. ഡാഫ് ഒക്ടോബർ 28 മുതൽ നവംബർ 11 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാവും.