എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ക്ക് കുത്തേറ്റു
NewsPoliticsNational

എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ക്ക് കുത്തേറ്റു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മദ്രാസ് ഹൈക്കോടതി അനുമതി. തുടര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തിനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയ ഒ. പനീര്‍ശെല്‍വം, ഇ. പളനിസ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.

ഇ. പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം നില്‍വയ്ക്കണമെന്നാവശ്യപ്പെട്ട് ഒപിഎസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. യോഗത്തില്‍ പങ്കെടുക്കാനായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ഒ. പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഹം അടിച്ചുതകര്‍ത്തു.

ഇ. പളനിസ്വാമിയുടെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം നശിപ്പിച്ചു. തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ഇതോടെ പോലീസ് ലാത്തിവീശി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോ ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വം, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഇ. പളനിസ്വാമി എന്നിവരുള്‍പ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതില്‍ മാറ്റംവരുത്താനാണ് ഇപിഎസ് വിഭാഗം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ജനറല്‍ കൗണ്‍സില്‍ യോഗം നടക്കുന്നതോടെ വന്‍ ഭൂരിപക്ഷത്തോടെ ഇ. പളനിസ്വാമി ജനറല്‍ സെക്രട്ടറിയാകും.

Related Articles

Post Your Comments

Back to top button