പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
NewsKerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫാസ്റ്റാഗിലെ മിച്ചമുള്ള തുകയെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഘര്‍ഷമുണ്ടായത്.

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കരയിലായിരുന്നു ടോള്‍ പ്ലാസ സ്ഥാപിച്ചത്. ഇതിനോടകം പല പ്രതിഷേധങ്ങള്‍ക്കും യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കും ടോള്‍ പ്ലാസ സാക്ഷിയായിട്ടുണ്ട്. ഈ മാസം ഒന്നാം തിയതി മുതല്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടിയിരുന്നു.

Related Articles

Post Your Comments

Back to top button