
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പോലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല
Post Your Comments