ക്ലിഫ് ഹൗസ് 29.22 ലക്ഷം രൂപക്ക് മാേടി കൂട്ടി, മന്ത്രിമന്ദിരങ്ങൾ മാേടികൂട്ടിയത് രണ്ടുകോടിയോളം രൂപക്ക്.

തിരുവനന്തപുരം/ പിണറായി സർക്കാരിന്റെ ഭരണകാലത്ത് മന്ത്രിമന്ദിരങ്ങൾ രണ്ടുകോടിയോളം രൂപ ചിലവഴിച്ച് മാേടി കൂടിയതായി കണക്ക്. മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ മൊത്തം ചിലവഴിച്ചത് 192.52 ലക്ഷം രൂപയാണ്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസ് മോടികൂട്ടാനായി 29.22 ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചെലവാക്കിയത്. ഈ ചിലവിനത്തിൽ തൊട്ടു പിന്നിൽ നിൽക്കുന്നത് കടന്നപ്പള്ളി രാമചന്ദ്രനാണ്. 23.41ലക്ഷം രൂപയാണ് കടന്നപ്പള്ളി ചെലവാക്കിയത്. ഏറ്റവും കുറച്ച് പണം ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ്.1.37 ലക്ഷം മാത്രമാണ് രവീന്ദ്ര നാഥ് ചെലവാക്കിയത്. വിവരാവകാശത്തിനുളള മറുപടിയിലാണ് ഇക്കാര്യങ്ങൾ ലഭിച്ചിരിക്കുന്നത്.
ഫർണിച്ചർ വാങ്ങാനാണ് ക്ലിഫ് ഹൗസിൽ ഏറ്റവും കൂടുതൽ തുക ചെലവാക്കിയത്. 13.11 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2.07 ലക്ഷം രൂപ കർട്ടനും പൊതുമരാമത്ത് ജോലികൾക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികൾക്ക് 4.50 ലക്ഷവും ക്ലിഫ് ഹൗസിൽ ചെലവഴിക്കുകയുണ്ടായി.ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ 52,000 രൂപയും, ചീഫ് സെക്രട്ടറി താമസിക്കുന്ന മന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.17 ലക്ഷവും ചെലവഴിച്ചു.
ലക്ഷം,
മുഖ്യമന്ത്രി പിണറായി വിജയൻ – 29.22ലക്ഷം, കടന്നപ്പള്ളി രാമചന്ദ്രൻ -23.41ലക്ഷം, കടകംപള്ളി സുരേന്ദ്രൻ – 18.50ലക്ഷം, എം.എം. മണി – 13.81ലക്ഷം, ഇ.പി. ജയരാജൻ – 13.57ലക്ഷം, കെ. കൃഷ്ണൻകുട്ടി – 11.25ലക്ഷം, തോമസ് ഐസക് – 9.81ലക്ഷം, ടി.പി. രാമകൃഷ്ണൻ – 8.14ലക്ഷം, കെ.കെ. ശൈലജ – 7.74ലക്ഷം, പി. തിലോത്തമൻ – 7.66ലക്ഷം, എ.സി. മൊയ്തീൻ – 7.43ലക്ഷം, കെ. രാജു – 6.56ലക്ഷം, എ.കെ. ബാലൻ – 6.26ലക്ഷം, ഇ. ചന്ദ്രശേഖരൻ – 6.13ലക്ഷം, എ.കെ. ശശീന്ദ്രൻ – 6.23ലക്ഷം, ജെ. മേഴ്‌സിക്കുട്ടിയമ്മ – 5.71ലക്ഷം, കെ.ടി. ജലീൽ – 3.93ലക്ഷം, വി.എസ്. സുനിൽകുമാർ – 3.14ലക്ഷം, ജി. സുധാകരൻ-2.65ലക്ഷം, സി. രവീന്ദ്രനാഥ്-1.37ലക്ഷം, എന്നിങ്ങനെയാണ് ഔദ്യോഗിക മന്ദിരങ്ങൾ മോടികൂട്ടാൻ മന്ത്രിമാർ ചിലവഴിച്ച ലക്ഷങ്ങൾ.