അമര്‍നാഥില്‍ മേഘവിസ്‌ഫോടനം: രണ്ട് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
NewsNational

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം: രണ്ട് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗര്‍: അമര്‍നാഥില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. സ്ഥലത്ത് നിരവധി തീര്‍ഥാടകര്‍ കുടുങ്ങികിടക്കുകയാണ്.

തീര്‍ഥാടകര്‍ക്ക് ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ചുപോയി. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഗുഹാക്ഷേത്രത്തിന് സമീപം വന്‍ തോതില്‍ വെള്ളം കയറി. ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Related Articles

Post Your Comments

Back to top button